സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില പരിഷ്കരിച്ചു. മണിക്കൂറുകൾക്ക് മുൻപ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില കുറച്ചിരുന്നു.പക്ഷെ തുടർന്ന് ഇപ്പോൾ സ്വർണവില വർദ്ധിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഒറ്റദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,800 രൂപയാണ്വി പണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38,040 രൂപയാണ്.

Leave A Reply