ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് കാറുകളിറക്കി കളംപിടിച്ചവരാണ് . ഓരോ മാസവും വില്‍പ്പന കൂട്ടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുമായി കമ്ബനി നിരവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്.അടുത്ത മാസം ഓണം വരുന്നതോടെ മോഡല്‍ നിരയിലാകെ ഗംഭീര ഓഫറുകളാണ് റെനോ 2022 ഓഗസ്റ്റ് മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കൈഗര്‍ കോംപാക്ട് എസ്യുവി എന്നിവയുടെ മോഡല്‍ ലൈനപ്പില്‍ റെനോ ഇന്ത്യ 60,000 രൂപ വരെയാണ് ഇത്തവണ ഡിസ്കൗണ്ടായി വാഗ്ദാനം ചെയ്യുന്നത്.
ഫ്രീഡം കാര്‍ണിവല്‍ ഓഫറിനൊപ്പം ക്യാഷ് ഡിസ്കൗണ്ടുകള്‍, സ്ക്രാപ്പേജ് ആനുകൂല്യങ്ങള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവയാണ് റെനോ ഓഗസ്റ്റ് മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്പെഷ്യല്‍ ഫ്രീഡം കാര്‍ണിവല്‍ ഓഫറിന് കീഴില്‍ 5,000 രൂപയുടെ ആക്സസറികളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.