ചപ്ര: ബീഹാറിലെ ചപ്രയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യദുരന്തത്തില്‍ അഞ്ചുപേര്‍ പിടിയിലായി. മദ്യം ഉണ്ടാക്കി വില്‍പ്പന നടത്തിയവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മാക്കര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു.
ഗ്രാമത്തിലെ പ്രത്യേക ഉത്സവവുമായി ബന്ധപ്പെട്ട് മദ്യം കഴിക്കുന്ന ആചാരമുണ്ട്. ഇതിന്റെ ഭാഗമായി മദ്യം കഴിച്ചവരാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്.
മദ്യം കഴിച്ച് അവശനിലയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 പേര് മരിച്ചു. 12 പേര് ഇപ്പോഴും പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.