ലഖ്നൗ: ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബിഎസ്പി എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന അതുല്‍ റായ് എംപിയെ ആണ് ഇന്ന് വാരണാസി കോടതി കുറ്റവിമുക്തമാക്കിയത്. അതേസമയം മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ജയില്മോചിതനാക്കിയിട്ടില്ല.
2019ലാണ് 24 വയസ്സുകാരിയുടെ പരാതിയില്‍ അതുല്‍ റായ്ക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ വാരണാസിയിലെ വീട്ടില്‍വെച്ച് അതുല്‍ റായ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്നാണ് കേസെടുത്തത്. അതേവര്‍ഷമാണ് തിരഞ്ഞെടുപ്പില്‍ അതുല്‍ റായ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതും.പക്ഷെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം ഒടുവിൽ പോലീസില്‍ കീഴടങ്ങുകയായിരുന്നു.