ബിഎം‍ഡബ്ല്യുവിന്റെ കരുത്തന്‍ എസ്‍യുവി എക്സ്7 സ്വന്തമാക്കി യുവരാജ് സിങ്

ബിഎം‍ഡബ്ല്യുവിന്റെ കരുത്തന്‍ എസ്‍യുവി എക്സ്7 മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് സ്വന്തമാക്കി.
1.18 കോടി രൂപ മുതല്‍ 1.78 കോടി രൂപ വരെ എക്സ്ഷോറൂം വിലയുള്ള എസ്‍യുവിയാണിത്. എന്നാല്‍ എക്സ് 7ന്റെ ഏത് മോഡലാണ് യുവരാജ് വാങ്ങിയതെന്നു വ്യക്തമല്ല.

ചണ്ഡീഗഡിലെ ബിഎംഡബ്ല്യു വിതരണക്കാരായ കൃഷ്ണ ഓട്ടമൊബീല്‍സില്‍ നിന്നാണ് യുവരാജ് വാഹനം വാങ്ങിയത്. യുവരാജ് ഫൈറ്റോണിക് ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഡീലര്‍ഷിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു .

Leave A Reply