ജയിച്ചത് ഭാര്യമാർ, സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു

മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് ഭാരവാഹികൾക്ക് പകരം ഭർത്താക്കന്മാരും, പുരുഷ ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ നടപടി. വിഷയത്തിൽ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സാഗർ, ദാമോ ജില്ലകളിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകൾക്ക് പകരം പിതാവും ഭർത്താവും മറ്റ് പുരുഷ ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 10 സ്ത്രീകളിൽ ഒരാളുടെ പിതാവും മറ്റ് രണ്ട് പേരുടെ ഭർത്താവും ഒരു സ്ത്രീയുടെ ഭാര്യാസഹോദരനുമാണ് വനിതാ അംഗത്തിന് പകരം സത്യപ്രതിജ്ഞ ചെയ്തത്.
Leave A Reply