റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ഏറ്റവും പുതിയ മോഡലായ ഹണ്ടര്‍ 350 നാളെ ഇന്ത്യന്‍ വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ഏറ്റവും പുതിയ മോഡലായ ഹണ്ടര്‍ 350 നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.കഴിഞ്ഞ ദിവസം കമ്ബനി പുതിയ ഹണ്ടര്‍ 350 പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരുന്നു.മോട്ടോര്‍സൈക്കിള്‍ മെട്രോ, റെട്രോ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. റെട്രോ വേരിയന്റിനേക്കാള്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഹാര്‍ഡ്‌വെയറും കൂടുതല്‍ സവിശേഷതകളും മെട്രോ പതിപ്പില്‍ പാക്ക് ചെയ്യും.

ഈ പതിപ്പിന് രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലൈറ്റ്, അലോയ് വീലുകള്‍ എന്നിവ ലഭിക്കുന്നു. മറുവശത്ത്, റെട്രോ വേരിയന്റില്‍ ബള്‍ബ്-ടൈപ്പ് ടെയില്‍ലൈറ്റ്, പിന്നില്‍ ഡ്രം ബ്രേക്ക്, സിംഗിള്‍-ചാനല്‍ എബിഎസ്, വയര്‍-സ്‌പോക്ക് വീലുകള്‍ എന്നിവ ഉപയോഗിക്കുന്നു.
ഹാര്‍ഡ്‌വെയറിന് പുറമെ, രണ്ട് വേരിയന്റുകളും അവയുടെ യോജിച്ച കളര്‍ ഓപ്ഷനുകളിലൂടെ വേറിട്ടുനില്‍ക്കും. മെട്രോ പതിപ്പില്‍ ഡ്യുവല്‍-ടോണ്‍ പെയിന്റ് തീമുകള്‍ അവതരിപ്പിക്കും, അതേസമയം റെട്രോ വേരിയന്റിന് സിംഗിള്‍-ടോണ്‍ നിറങ്ങളാകും ലഭിക്കുക.

ബ്രാന്‍ഡിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി മോഡലുകളാണ് കമ്ബനി വിപണിയില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ വിപണിയില്‍ എത്തുന്ന മോഡലാണ് ഹണ്ടര്‍ 350. അധികം വൈകാതെ തന്നെ പുതുതലമുറ ബുള്ളറ്റ് 350-യും കമ്ബനി വിപണിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave A Reply