യൂടൂബില്‍ വീഡിയോ സൂം ചെയ്തും കാണാം: പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോമായ യൂടൂബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നു.ഈ ഫീച്ചര്‍ വഴി, YouTube-ന്റെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇനി മുതല്‍ ഏത് വീഡിയോയിലും സൂം ഇന്‍ ചെയ്യാന്‍ കഴിയും.പോര്‍ട്രെയ്‌റ്റിലും ഫുള്‍ സ്‌ക്രീന്‍ ലാന്‍ഡ്‌സ്‌കേപ്പിലും ഇത് പ്രവര്‍ത്തിക്കുന്നതാണ്.

കമ്ബനി പറയുന്നതനുസരിച്ച്‌ പുതിയ ഫീച്ചര്‍ സെപ്തംബര്‍ 1 വരെ ആയിരിക്കും ട്രയല്‍ നോക്കുന്നത്. ഇതിന് ശേഷം ഉപഭോക്താക്കളുടെ യൂഫീഡ്‌ബാക്ക് എടുക്കാനും ഫീച്ചര്‍ മെച്ചപ്പെടുത്താനും ഒരു മാസത്തെ സമയം കൂടി നല്‍കുന്നതാണ് . The Verge റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്‌ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാം.

YouTube-ല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ആദ്യം YouTube-ന്റെ സെറ്റിങ്ങ്സ് തുറക്കുക. ട്രൈ ന്യൂ ഫീച്ചര്‍ എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ പരിശോധിക്കാം ഇവിടെ സൂം ഫംഗ്‌ഷന്റെ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും . ശ്രദ്ധിക്കുക യൂ ട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുന്നത്.

നിലവിലെ വിവരങ്ങള്‍ പ്രകാരം ഈ ഫീച്ചര്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും. പക്ഷേ, ഇത് വന്നുകഴിഞ്ഞാല്‍, അതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വീഡിയോ 8X വരെ സൂം ചെയ്യാന്‍ കഴിയുന്നതാണ് .ഡെസ്ക്ടോപ്പ് ബ്രൗസറുകളില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍
കഴിഞ്ഞ മാസം, പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി ഐഫോണിലും ഐപാഡിലും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് YouTube അവതരിപ്പിച്ചിരുന്നു. ദി വെര്‍ജ് പറയുന്നതനുസരിച്ച്‌, ഇത് വളരെ ഉപയോഗപ്രദമായ ഫീച്ചറാണ് ഇത് വളരെക്കാലമായി ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്.

Leave A Reply