തിരുവനന്തപുരം: എഎപി തിരുവനന്തപുരം ജില്ലയുടെ വനിതാവിംഗ് സ്ത്രീ സുരക്ഷ, സമത്വം, സംരഭകത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍ഭയ എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി ദക്ഷിണ മേഖല വനിതാ വിങ്ങിന്റെ ചാര്‍ജ് വഹിക്കുന്ന ശ്രീമതി ഡോ. സെലിന് ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ചിത്രകാരി സജിത ആര് ശങ്കര്‍, എഎപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ മുഖ്യാതിഥികളായി എത്തും.