തായ്‌‌വാൻ സംഘർഷം; മിസൈൽ പരീക്ഷണം മാറ്റി അമേരിക്ക

അമേരിക്ക : തായ്‌വാന് ചുറ്റും ചൈനയുടെ പ്രകോപനപരമായ സൈനികാഭ്യാസം തുടരുന്ന പശ്ചാത്തലത്തിൽ മിസൈൽ പരീക്ഷണം മാറ്റിവച്ച് യു.എസ്. മിനറ്റ്‌മാൻ III എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്റെ നിർദ്ദേശപ്രകാരം മാറ്റിവച്ചത്.

ബുധനാഴ്ച വൈകുന്നേരത്തിനും വ്യാഴാഴ്ചയ്ക്കുമുള്ളിൽ പരീക്ഷണം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. മാർച്ചിൽ യുക്രെയിനിൽ റഷ്യ അധിനിവേശമാരംഭിച്ച പശ്ചാത്തലത്തിലും മിനറ്റ്‌മാൻ III മിസൈലിന്റെ പരീക്ഷണം മാറ്റിവച്ചിരുന്നു.

Leave A Reply