സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍

തിരുനെല്ലി: പതിനാറുകാരിയായ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുനെല്ലി അപ്പപ്പാറ മുള്ളത്തുപാടം വീട്ടില്‍ എം.എം. റാസിലി (19) നെ ആണ് അറസ്റ്റുചെയ്തത്.

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. റാസിലിനെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് റിമാന്‍ഡ് ചെയ്തു.

 

Leave A Reply