എറണാകുളത്ത് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു

കൊച്ചി: എറണാകുളത്ത് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.

വൈറ്റില- അരൂർ ദേശീയപാതയിലാണ് അപകടം നടന്നത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പുരുഷോത്തമന്‍റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Reply