റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍ മി 9i 5ജി സ്മാർട്ട് ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.ആഗസ്റ്റ് 18 നാണ് റിയല്‍ മി 9i 5ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. റിയല്‍ മി 9i ഫോണുകളുടെ 5ജി വേര്‍ഷനാണ് പുതുതായി അവതരിപ്പിക്കുന്ന ഫോണ്‍. റിയല്‍ മി 9i ഫോണുകള്‍ ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകള്‍ക്ക് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
ഇന്ത്യയില്‍ ആഗസ്റ്റ് 18 ന് രാവിലെ 11.30 നാണ് ഫോണുകള്‍ അവതരിപ്പിക്കുന്നത്. റിയല്‍ മിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റെര്‍, യൂട്യൂബ് ചാനലുകളിലൂടെ ഫോണിന്റെ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.ഫോണിന്റെ പ്രൊസസ്സര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി ചിപ്സെറ്റാണ്. ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന മിക്ക എന്‍ട്രി ലെവല്‍ 5ജി ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി ചിപ്സെറ്റാണ്. വളരെ വ്യത്യസ്തമായ സ്റ്റൈലന്‍ ഡിസൈനിലാണ് ഫോണ്‍ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫോണിന്റെ പ്രധാന ആകര്ഷണങ്ങള് അതിന്റെ ബാറ്ററിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോട് കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിന്നില്ല. ഫോണിന്റ 4ജി വേര്‍ഷനില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 90Hz റിഫ്രഷ് റേറ്റാണ് ഒരുക്കിയിരിക്കുന്നത്. പിഡിഎഎഫ് സൗകര്യത്തോട് കൂടിയ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്സല്‍ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.