പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുര്‍ഗ കൃഷ്ണയ്ക്ക്

പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുര്‍ഗ കൃഷ്ണയ്ക്ക് ലഭിച്ചു . ‘ഉടല്‍’ എന്ന സിനിമയിലെ പ്രകടനമാണ് ദുര്‍​ഗയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്കാരം നൽകുന്നത്.

സംവിധായകന്‍ ആര്‍ ശരത്, മാധ്യമ പ്രവര്‍ത്തകന്‍ എം കെ സുരേഷ്, കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ പി കുമാരന്‍ പുരസ്കാരം സമ്മാനിക്കും.

Leave A Reply