കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി അപകടം; രണ്ട് പേർ മരിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി. അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. രംഗ്‌വാസ് സ്വദേശികളായ ബദ്രിലാൽ പദിഥാർ, മനിഷ് ദുബേയ് എന്നിവരാണ് മരിച്ചത്.

ഖർഗാവിൽ രാവിലെയോടെയായിരുന്നു സംഭവം. ഖേദി ഘട്ടിലെ നർമ്മദ നദിയിൽ നിന്നുള്ള തീർത്ഥ ജലവുമായി പോകുകയായിരുന്നു തീർത്ഥാടകർ. ഇതിനിടെ അമിത വേഗത്തിൽ വന്ന ട്രക്ക് ഇവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Reply