ഡേവിഡ് വാർണർ ബിബിഎൽ ടീമായ സിഡ്‌നി തണ്ടറുമായി കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

 

ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് ഇതിഹാസം ഡേവിഡ് വാർണർ ഈ വാരാന്ത്യത്തിൽ സിഡ്‌നി തണ്ടറുമായി കരാർ ഒപ്പിടാൻ പോകുകയാണെന്ന റിപ്പോർട്ടുകൾഉണ്ട് . ഓസ്‌ട്രേലിയൻ ഇതിഹാസങ്ങൾ, അന്തരിച്ച ഷെയ്ൻ വോൺ, മൈക്ക് ഹസ്സി, തുടങ്ങിയ താരങ്ങൾക്ക് വാഗ്ദാനം ചെയ്തതിന് സമാനമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഒരു ലാഭകരമായ കരാർ വാർണർക്ക് (35) കൈമാറുമെന്ന് ശനിയാഴ്ച രാവിലെ ദ സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

കുടുംബ കാരണങ്ങളാൽ ബ്രിസ്ബേൻ ഹീറ്റിലേക്ക് മാറിയ മുൻ സിഡ്‌നി തണ്ടർ നായകൻ ഉസ്മാൻ ഖവാജയ്ക്ക് പകരമാണ് വാർണർ എത്തുന്നത്. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര റദ്ദാക്കിയതിനാൽ, തണ്ടറിനു വേണ്ടി കളിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് വാർണറിന് ഒരു മത്സരത്തിന് കുറഞ്ഞത് AUD 70,000 നേടാനാകുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Leave A Reply