സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശങ്ങൾ നൽകിയതായി കേന്ദ്രം

ഡൽഹി : കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് 105 നിർദ്ദേശങ്ങൾ നൽകിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിർദ്ദേശങ്ങൾ കൈമാറിയതെന്ന് രാജ്യസഭയിൽ ഐ.ടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 2021 ഡിസംബറിനും 2022 ഏപ്രിലിനുമിടയിൽ യൂട്യൂബിന് ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള 94 നിർദ്ദേശങ്ങൾ കൈമാറിയതായി മന്ത്രി പുറത്തുവിട്ട രേഖകളിൽ പറയുന്നു.

Leave A Reply