കാർ മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

ചെറുതോണി: മരിയാപുരത്തിനുസമീപം നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് അപകടം. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാറാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അപകടത്തില്‍പെട്ടത്. എന്നാൽ പുഴയിലേക്ക് വീണ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തങ്കമണിയില്‍നിന്ന് ചെറുതോണിയിലേക്ക് വന്ന വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുഴയുടെ അരികിൽ വീണ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ തോട്ടിലേക്ക് വീണ യുവതി ശക്തമായ വെള്ളത്തില്‍ ഒഴുകിപ്പോയി. ഏറെദൂരം ഒഴുകിയശേഷം കാട്ടുകമ്പില്‍ പിടിത്തം കിട്ടിയ ഇവര്‍ കരയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും ഫയർഫോഴ്സും ചേര്‍ന്ന് ഇവരെ മരിയാപുരം പി.എച്ച്.സിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.

Leave A Reply