അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത്​ ആഗസ്​റ്റ്​ പത്തിലേക്ക് മാറ്റി

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത്​ ആഗസ്​റ്റ്​ പത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച വിസ്തരിക്കേണ്ടിയിരുന്ന ക്രയിൻ ഡ്രൈവർമാരായിരുന്ന 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയൻ എന്നിവർ ഹാജരാകാത്തതിനെ തുടർന്ന് വിചാരണ നടന്നില്ല. ഇവർ കോടതിയിൽ അവധി അപേക്ഷ നൽകുകയായിരുന്നു. ആഗസ്റ്റ്​ പത്തിന്​ ഈ രണ്ടു സാക്ഷികളും 27 മുതൽ 31 വരെയുള്ള സാക്ഷികളും ഉൾപ്പെടെ ഏഴുപേരുടെ വിസ്താരം നടക്കും.

Leave A Reply