സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ

വയനാട്: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ. വയനാട് തിരുനെല്ലി അപ്പപ്പാറ മുള്ളത്തുപാടം വീട്ടിൽ എം എം റാസിലിയെയാണ് തിരുനെല്ലി ഇൻസ്പെക്ടർ പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

16കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. റാസിലിനെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് റിമാന്‍ഡ് ചെയ്തു.

 

Leave A Reply