കൈലാഷിൻ്റെ ” ഉപ്പുമാവ് “: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ഉപ്പുമാവ് “. ഇപ്പോൾ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൈലാഷ്,സരയൂ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഡോക്ടർ ജയകുമാർ ജെ കെ ഫസ്റ്റ് ലുക് പോസ്റ്റർ കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.ശിവജിഗുരുവായൂർ,ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ, സജി വെട്ടിക്കവല,കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു. വൈറ്റ് ഫ്രെയിം ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ സംഭാഷണമെഴുതുന്നത് ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്നാണ്.

Leave A Reply