കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ പെട്രോൾ പമ്പ് സുരക്ഷ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയയാള്‍ ആണ് പെട്രോള്‍ പമ്പിലെ സുരക്ഷ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചത്. മാറനല്ലൂര്‍ കണ്ടല പെട്രോള്‍ പമ്പിലെ സുക്ഷാജീവനക്കാരന് മാറനല്ലൂര്‍ ചീനിവള ആമണ് സ്വദേശി സുകുമാരനാണ് (62) വെട്ടേറ്റത്.
പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. പമ്പിന് പിൻവശത്തുടെ എത്തിയാണ് അക്രമി സുകുമാരനെ വെട്ടിയത്. കഴുത്തിനും കൈക്കും മുതുകിലും വെട്ടേറ്റ സുകുമാരന്റെ നിലവിളികേട്ട് പമ്പിലെ ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ ഉണര്‍ന്നതോടെയാണ് അക്രമി സ്ഥലം വിട്ടത്. ഉടന്‍തന്നെ വിവരം പാമ്പ് ഉടമയെയും പോലീസിനെയും അറിച്ചു. തുടര്‍ന്ന് മാറനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി സുകുമാരനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുതുകിലേറ്റ വെട്ട് ആഴത്തിലായതിനാല്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.