ചൈന-തായ്‌വാൻ സംഘർഷം രൂക്ഷം; തായ്‌വാൻ ഉന്നത ഉദ്യോഗസ്ഥൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തായ്‌പേയ്: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറിന്റെ സന്ധർശനത്തിന് പിന്നാലെ ഉടലെടുത്ത ചൈന- തായ്‌വാൻ സംഘർഷം നിലനിൽക്കുന്നതിനിടെ തായ്‌വാൻ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ തായ‌്‌വാനിലുള്ള ഹോട്ടൽ മുറിയിൽ ഇന്ന് രാവിലെയാണ് പ്രതിരോധവകുപ്പ് ഡെപ്യൂട്ടി ഹെഡ്ഡ് ഔ യാംങ് ലീ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല.സൈന്യത്തിന് കീഴിലുള്ള ചുംഗ് ഷാൻ സയൻസ് ആന്റ് ടെക്‌നോളജി ദേശീയ സർവകലാശാലയുടെ ഡെപ്യൂട്ടി ഹെഡ്ഡായിരുന്നു ഔ യാംങ്. വിവിധ മിസൈൽ നിർമാണങ്ങളുടെ ചുമതലയുള്ള ഔ യാംങ് ലീ ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ തായ്‌വാനും ചൈനയുമായുള്ള സംഘർഷം വർദ്ധിക്കുന്നതിനിടെയാണ് ഒടുവിൽ ഉന്നത ഉദ്യോഗസ്ഥന്റെ മരണവാർത്ത പുറത്തുവരുന്നത്.

Leave A Reply