‘കോൺഗ്രസ് നടത്തുന്നത് രാമക്ഷേത്ര വിരുദ്ധ സമരം’: വിമർശനവുമായി അമിത് ഷാ

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചതിലൂടെ അവര്‍ രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയ നയവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.

സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന് ഹിഡന്‍ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്. എന്തിനാണ് എല്ലാ ദിവസവും സമരമെന്നും അമിത് ഷാ ചോദിക്കുന്നു.

Leave A Reply