മാല തട്ടിയ കേസ്; രണ്ടുപേർ പോലീസ് പിടിയിൽ

ഇലവുംതിട്ട: മാല തട്ടിയ കേസിൽ രണ്ടുപേർ ഇലവുംതിട്ട പോലീസിന്റെ പിടിയിൽ. കൊല്ലം താഴത്തുതല സ്വദേശി ഷാഫി (24), കൊല്ലം ഉമയനല്ലൂർ സ്വദേശി സെയ്ത് അലി (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 11ന് നായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരേത്തുപടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ തുമ്പമൺ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണിൽ മേലേമുറി വീട്ടിൽ മനോന്മണിയമ്മയുടെ രണ്ടേമുക്കാൽ പവൻ സ്വർണമാല കറുത്ത നിറത്തിലുള്ള ബൈക്കിൽ വന്ന പ്രതികൾ കവരുകയായിരുന്നു. പ്രതികൾ അടിക്കടി മൊബൈൽ ഫോണുകൾ മാറ്റിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങ ളുടെ സഹായത്താലാണ് പിടികൂടിയത്.

ഷാഫിയെ പേരയത്തുനിന്നും സെയ്‌താലിയെ തൃക്കോവിൽവട്ടം കുരിയപ്പള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അടൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിലെയും മോഷണക്കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply