ഉധംപൂരിൽ ബസ് മറിഞ്ഞ് അപകടം; എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ മസോറയ്ക്ക് സമീപം മിനി ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണു. അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

ബാർമിൻ ഗ്രാമത്തിൽ നിന്ന് ഉദംപൂരിലേക്ക് പോവുകയായിരുന്നു ബസ്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് വൻ അപകടം ഉണ്ടായത്.

Leave A Reply