‘ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ ഇനി അപ്രത്യക്ഷമാകും’; ടോള്‍ പിരിവ് ഹൈടെക്ക് ആക്കാന്‍ കേന്ദ്രം

ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലഭകരമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംവിധാനത്തിലും മാറ്റം വരുത്തി കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ സംവിധാനം ഒരുക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സാറ്റ്‌ലൈറ്റ് അധിഷ്ഠിതമായ ടോള്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആലോചിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമാണ് ആലോചനയിലുള്ളതെന്നാണ് മന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Leave A Reply