കുവൈറ്റിൽ ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

കുവൈറ്റ്: കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വര്‍ക്ക്‌ഷോപ്പുകള്‍, ഗ്യാരേജുകള്‍ എന്നിവയിലുള്‍പ്പെടെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി.

കബാദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 940 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 100 വാഹനങ്ങള്‍ കണ്ടുകെട്ടി. ലൈസന്‍സില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ വ്യക്തമാക്കി.

Leave A Reply