സർക്കാർ ആശുപത്രിയിലെ ശല്യക്കാരൻ; വെരുകിനെ പിടികൂടി വനപാലകർ

കല്ലടിക്കോട്: സർക്കാർ ആശുപത്രിയിൽ നിത്യ സന്ദർശകനായ വെരുകിനെ പിടികൂടി വനപാലകർ. കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടത്തിന് മുകളിലാണ് രണ്ട് വെരുകുകൾ എത്തിയിരുന്നത്. ഒന്നിനെ നേരത്തെ പിടികൂടിയെങ്കിലും ശല്യം വീണ്ടും തുടർന്നു.

ഒടുവിൽ വനപാലകർ എത്തി കെട്ടിടത്തിൽ കെണി സ്ഥാപിച്ചു. ഇതിൽ കുടുങ്ങിയ വെരുകിനെ, തുടർന്ന് വനപാലകർ കൊണ്ട് പോയി കാട്ടിലേക്ക് വിട്ടു. ദ്രുത പ്രതികരണ സേന, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. രാജേഷ്, കെ.പി. അൻവർ സാദത്ത്, എം. ലക്ഷ്മണൻ, ടി.ടി. ഷിബു, കെ. അൻസാർ എന്നിവർ നേതൃത്വം നൽകി.

Leave A Reply