തായ്‍ലാന്‍ഡില്‍ നിശാക്ലബില്‍ വൻ തീ പിടിത്തം ;14 പേര്‍ മരിച്ചു

 

തെക്ക്-കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നൈറ്റ്‌സ്‌പോട്ടിൽ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്തെ സിസിടിവികളില്‍ നിന്നും കണ്ടെടുത്ത ഫൂട്ടേജുകളില്‍ ആളുകള്‍ ഓടി പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ചുവരുകളിൽ പതിച്ചിരുന്ന കത്തുന്ന വസ്തുക്കള്‍ തീപിടുത്തം രൂക്ഷമാക്കിയതെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

 

Leave A Reply