ബ്ലോക്ക്ബസ്റ്റർ : വമ്പൻ ജയം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ : പുതിയ പ്രൊമോ കാണാം

ദുൽഖർ സൽമാനും ഹനു രാഘവപുടിയും ഒന്നിച്ച സീതാരാമം ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റിൽ അനൗൺസ്‌മെന്റും കൊണ്ട് പ്രേക്ഷകരിൽ തൽക്ഷണ മതിപ്പ് സൃഷ്ടിച്ചു. ഇന്നലെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ആണ് നേടിയത്. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ പുറത്തുവിട്ടു.

 

1964-ലെ കാശ്മീരിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് തോന്നുന്നു. ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം. മൂന്ന് ഭാഷകളിൽ ആണ് ചിത്ര൦ റിലീസ് ചെയ്യുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം.

 

Leave A Reply