ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ; ഫലം ഇന്നു രാത്രിയോടെ അറിയാം…

 

ഡൽഹി∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്ദീപ് ധൻകർ (എൻഡിഎ), മാർഗരറ്റ് അൽവ (പ്രതിപക്ഷം) എന്നിവരാണു മത്സരരംഗത്ത്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണു വോട്ട് ചെയ്യുന്നത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ‌ ഭരണപക്ഷമായ എൻഡിഎക്കു ജയമുറപ്പാണ്.

തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചതു അൽവയ്ക്കു ദോഷം ചെയ്യും. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ അൽവയെ പ്രഖ്യാപിച്ചതെന്നാണു തൃണമൂലിന്റെ ഉയർത്തുന്ന പരാതി.

പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ 5 വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.

Leave A Reply