ടൗ​ണി​ൽ ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ ക​വ​ർ​ച്ച

പ​യ്യ​ന്നൂ​ർ: ടൗ​ണി​ൽ ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ ക​വ​ർ​ച്ച. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം റോ​യ​ൽ സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൈ​പ്പ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും പെ​രു​മ്പ​യി​ലെ സ്റ്റു​ഡി​യോ​യി​ലു​മാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പി​ൻ​വ​ശ​ത്തെ ചു​മ​ർ കു​ത്തി​ത്തു​ര​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ക​വ്വാ​യി സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്ഥാ​പ​നം തു​റ​ന്ന് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് കൗ​ണ്ട​റി​ലെ മേ​ശ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​നും ബാ​ങ്കി​ലും മ​റ്റും അ​ട​ക്കാ​നാ​യും സൂ​ക്ഷി​ച്ച പ​ണം ന​ഷ്ട​മാ​യ​ത് ​മ​ന​സ്സി​ലാ​യ​ത്.

പെ​രു​മ്പ​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ്റാ​രി​കൊ​വ്വ​ൽ സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ധ​വി സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് ഡി​ജി​റ്റ​ൽ കാ​മ​റ, ലെ​ൻ​സ്, ഫ്ലാ​ഷ് ലൈ​റ്റ്, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, പെ​ൻ​ഡ്രൈ​വ് തു​ട​ങ്ങി ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് പ​രാ​തി. മു​ൻ​വ​ശ​ത്തെ ഷ​ട്ട​റി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ലെ ക​ന​ത്ത മ​ഴ​യി​ലാ​ണ് ക​വ​ർ​ച്ച.

വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പി. ​വി​ജേ​ഷും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം പ​യ്യ​ന്നൂ​ർ പു​ഞ്ച​ക്കാ​ട്ടെ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. അ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള യ​ന്ത്ര​ങ്ങ​ളും ടൂ​ൾ​സും മ​റ്റു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Leave A Reply