ഭോപ്പാല്‍: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ അന്വേഷണം മധ്യപ്രദേശിലും ആരംഭിച്ചു. പത്രത്തിന്റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചെന്ന് സർക്കാർ അറിയിച്ചു.
നാഷണല്‍ ഹെരാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ പാർലമെന്റില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധമാറിയിച്ചിരുന്നു. നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നാഷണല്‍ ഹെരാള്‍ഡ് ആസ്ഥാനത്ത് വ്യാഴാഴ്ചയും റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏഴ് മണിക്കൂറോളം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ ചോദ്യം ചെയ്തിരുന്നു.