തനിക്ക് എപ്പോഴും സാമന്തയോട് ബഹുമാനം ഉണ്ടാകുമെന്ന് നാഗ ചൈതന്യ

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും വേര്‍പിരിയില്‍ പ്രഖ്യാപിച്ചത്. സംയുക്ത പ്രസ്‍താവനയില്‍ ആണ് ഇരുവരും വിവാഹ ബന്ധം വേര്‍പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

പിങ്ക് വില്ലയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എപ്പോഴും സാമന്തയോട് ബഹുമാനം ഉണ്ടാകുമെന്ന് നാഗ ചൈതന്യ പറയുന്നു. താൻ എപ്പോഴും സാമന്ത ചെയ്യുന്ന കാര്യങ്ങളില്‍ ഉറ്റുനോക്കുന്നുവെന്നും നാഗ ചൈതന്യ പറഞ്ഞു. നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം ‘താങ്ക്യു’ എന്ന ചിത്രമാണ്.

ചിത്രം സംവിധാനം ചെയ്‍തത് വിക്രം കെ കുമാറാണ്. ചിത്രത്തില്‍ നായികമാരായി അഭിനയിച്ചത് മാളവിക നായരും റാഷി ഖന്നയും ആണ്. സംഗീത സംവിധായകൻ എസ് തമൻ ആണ്.

ചിത്രം നിര്‍മിച്ചത് വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ്. ചിത്രത്തിന്റെ നിര്‍മാണം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലായിരുന്നു. അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിച്ചു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഇത്.

 

Leave A Reply