പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മാനന്തവാടി: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പോലീസ് പിടിയിൽ. തിരുനെല്ലി അപ്പപ്പാറ മുള്ളത്തുപാടം തിരുനെല്ലി എംഎം റാസിലാണ് (19) അറസ്റ്റിലായത്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും അന്വേഷിച്ച് വരുകയായിരുന്നു. ഇതിനിടെ കുട്ടിയെ യുവാവ് തിരിച്ച് ടൗണിൽ കൊണ്ടുവിടുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാസിൽ നേരത്തെ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും പ്രതി കൂടിയാണ്.

Leave A Reply