നീറ്റിന് പൊതുമാനദണ്ഡം വേണമെന്ന ഹര്‍ജിക്കെതിരെ എതിർപ്പുമായി എന്‍ടിഎ

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. നീറ്റ് പരീക്ഷയ്ക്ക് പൊതു മാനദണ്ഡം വേണമെന്ന ഹര്‍ജിയെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എതിര്‍പ്പ് അറിയിച്ചത്.

നിലവില്‍ പരീക്ഷ എഴുതാന്‍ പൊതുമാനദണ്ഡമുണ്ടെന്ന് എന്‍ടിഎ വ്യക്തമാക്കി. പൊതുതാല്‍പര്യഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു. വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

Leave A Reply