കർണാടക മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിശ്ചയിച്ചിരുന്ന ഡൽഹി യാത്ര റദ്ദാക്കി.

നേരിയ ലക്ഷണങ്ങളാണുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ സമ്പർക്കവിലക്കിൽ കഴിയണമെന്നും കോവിഡ് പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

ആസാദി കാ അമൃത് മഹോത്സവിന്‍റെ മൂന്നാം യോഗത്തിനായി ഡൽഹിക്ക് പോകാനിരിക്കേയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്ക് എടുക്കുന്ന ചടങ്ങാണിത്.

Leave A Reply