പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ മമ്മിക്കുട്ടി (75), സൈതലവി (60), മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സിഐ എം.കെ. ഷാജി, എസ്ഐ കെ.എസ്. പ്രിയൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2020, 22 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave A Reply