ഉത്തർപ്രദേശിൽ രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

ഉത്തർപ്രദേശ്: രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂറാണ് സൗജന്യ യാത്ര. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്. രക്ഷാബന്ധൻ അടുത്തിരിക്കുന്ന വേളയിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം.

രക്ഷാബന്ധൻ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ട്വിറ്ററിൽ വ്യക്തമാക്കി. ‘ആസാദി കാ അമൃത് മഹോത്സവം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം.

Leave A Reply