മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും കരുത്തു കാട്ടി ബിജെപി

മഹാരാഷ്‌ട്രയിൽ ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്‌ക്ക് മറ്റൊരു ശക്തമായ തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം ഉദ്ധവ് പക്ഷത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു.

62 താലൂക്കുകളിലായി ആകെ 271 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാസിക് (40), ധൂലെ (52), ജൽഗാവ് (24), അഹമ്മദ്നഗർ (15), പൂനെ (19), സോലാപൂർ (25), സത്താറ (10), സാംഗ്ലി (1), ഔറംഗബാദ് (16), ജൽന (28), ബീഡ് (13), ലാത്തൂർ (9), ഒസ്മാനാബാദ് (11), പർഭാനി (3), ബുൽധാന (5) എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ചത്തെ വോട്ടെടുപ്പ്. മഹാരാഷ്‌ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ബിജെപി ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തിട്ടുണ്ട്.

Leave A Reply