തായ്‌വാൻ- ചൈന യുദ്ധ ഭീതി; അമേരിക്കയുമായുള്ള ചർച്ചകൾ അവസാനപ്പിച്ച് ചൈന

ബീജിംഗ് : കാലാവസ്ഥാ വ്യതിയാനം, സൈനിക ചർച്ചകൾ, അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി സുപ്രധാനമായ നിരവധി മേഖലകളിൽ യു.എസുമായുള്ള സഹകരണം നിറുത്തുന്നതായി പ്രഖ്യാപിച്ച് ചൈന. തങ്ങളുടെ എതിർപ്പ് മറികടന്ന് യു.എസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

തായ്‌വാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ചൈനയുടെ സൈനികാഭ്യാസം തുടരുന്നതിനിടെയാണിത്.സൈനിക തലത്തിലുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ട് മേഖലകളിൽ അമേരിക്കയുമായുള്ള ചർച്ചകൾ നിറുത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും അവതരിപ്പിച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചർച്ചയും, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുമുള്ള മിലിട്ടറി കമാൻഡർമാരുടെ ചർച്ചയും ചൈന അവസാനിപ്പിക്കുകയും ചെയ്തു.

Leave A Reply