രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

കൊച്ചി: എറണാകുളത്ത് രണ്ട് സംഭവങ്ങളിലായി രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടേയും എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി വാഹനം നിർത്തിയിട്ട ബസ് ഡ്രൈവറുടേയും ലൈസൻസ് ആണ് റദ്ദാക്കിയത്.

എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി വാഹനം നിർത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് പത്തു ദിവസത്തേക്കാണ് റദ്ദാക്കിയത്. എറണാകുളം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.

ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്താണ് സംഭവം. പള്ളിത്താഴം ഭാഗത്തെ നീണ്ട വാഹനനിര വകവെക്കാതെ റെജി ബസ് ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച് മറ്റു വാഹനങ്ങൾക്ക് വാഹനതടസം ഉണ്ടാക്കി എന്ന പരാതിയിലാണ് നടപടി.

Leave A Reply