നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചു

മാഹി : മാഹിപ്പാലത്തിന് സമീപം കെ ടി സി ജംഗ്ഷനിലെ കടയിൽ നിന്നും നിരോധിത ലഹരി ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. രഹസ്യ സന്ദേശത്തെത്തുടർന്ന് എസ് പി യുടെ നിർദ്ദേശാനുസരണം കടയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

കടയുടമ വടകര പാക്കയിൽ പടന്നയിൽ ഹൗസിലെ എം കെ ബിജു (38)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻ ചാർജ് സർക്കിൾ ഇൻസ്പെക്ടർ റീന ഡേവിഡ്, മാഹി സ്റ്റേഷൻ എസ് എച്ച് ഒ ജയശങ്കർ , എ എസ് ഐ കിഷോർ കുമാർ , നിഷിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു.

Leave A Reply