വീട്ടമ്മയെ ഉപദ്രവിച്ച കേസ്; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂര്‍: ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയിൽ. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടില്‍ അന്‍സല്‍നെയാണ് (25) പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

കഴിഞ്ഞ 31ന് രാത്രി എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ പോഞ്ഞാശ്ശേരില്‍ വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ജീമോന്‍ പിള്ള, കെ.എ. സാബു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Leave A Reply