അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബ്‌സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും ബോംബ്‌സ്‌ഫോടനം. കാബൂളിലെ ഷിയാ റെസിഡൻഷ്യൽ ഏരിയയിൽ നടന്ന് സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. പടിഞ്ഞാറൻ കാബൂളിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഭീകര സംഘടന അറിയിച്ചു.

തിരക്കേറിയ സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് സിറ്റി പോലീസ് വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്റെ തലസ്ഥാനത്ത് വെടിവെപ്പിന് നടന്നിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാരും മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കൊല്ലപ്പെട്ടതായി താലിബാൻ റിപ്പോർട്ട് ചെയ്തു.

 

Leave A Reply