രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് യോഗി സർക്കാർ

രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ സ്‌നേഹ സമ്മാനം. അന്നേ ദിവസം സംസ്ഥാനത്ത് സ്ത്രീകൾക്ക് സർക്കാർ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.

48 മണിക്കൂർ നേരത്തേക്കാണ് യുപിഎസ്ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ആഗസ്റ്റ് 10 ന് അർദ്ധ രാത്രി മുതൽ 12 ന് അർദ്ധ രാത്രിവരെ സംസ്ഥാനത്തെവിടേയും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൂടിയാണ് സ്ത്രീകൾക്ക് രണ്ട് ദിവസം ബസിൽ സൗജന്യ യാത്ര അനുവദിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

Leave A Reply