ബോളിവുഡ് ചിത്രം ഫോൺ ഭൂത്ത് നവംബർ നാലിന് പ്രദർശനത്തിന് എത്തും

കത്രീന കൈഫ്, സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവർ തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ഫോൺ ഭൂത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം 2022 നവംബർ നാലിന് ചിത്രം വലിയ സ്‌ക്രീനുകളിൽ എത്തും.

ജാക്കി ഷ്രോഫ്, ഷീബ ഛദ്ദ, നിധി ബിഷ്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുർമീത് സിംഗ് സംവിധാനം ചെയ്ത ഫോൺ ഭൂത് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എക്സൽ എന്റർടെയ്ൻമെന്റിന്റെ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്നാണ്. ജസ്‌വീന്ദർ സിംഗ് ബാത്തും രവിശങ്കരനും ചേർന്നാണ് ഹൊറർ-കോമഡി രചിച്ചത്.

കത്രീന ഇപ്പോൾ നിരവധി സിനിമകളിലാണ് അഭിനയിക്കുന്നത് . സൽമാൻ ഖാനൊപ്പം ടൈഗർ 3യിലും വിജയ് സേതുപതിയ്‌ക്കൊപ്പം മെറി ക്രിസ്‌മസിലും ഫോൺ ഭൂതത്തിന് പുറമേ അവർ പ്രത്യക്ഷപ്പെടും. പ്രിയങ്ക ചോപ്ര, ജോനാസ്, ആലിയ ഭട്ട് എന്നിവരും അഭിനയിക്കുന്ന ജീ ലെ സരാ എന്ന സിനിമയിലും താരം അഭിനയിക്കും

 

Leave A Reply