ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഏഴു പേർ മരിച്ചു. 15 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു.
സരൺ ജില്ലയിലാണു മദ്യദുരന്തമുണ്ടായത്. മാകേർ പോലീസ് സ്റ്റേഷൻ പ രിധിയിലുള്ള ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചതെന്ന് സരൺ ജില്ലാ കളക്ടർ രാജേഷ് മീണ പറഞ്ഞു.
ആറു വർഷമായി മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ. 2021 നവംബറിന് ശേഷം സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചു മരിച്ചത് അന്പതിലേറെ പേരാണ്.