കെഎസ്ആർടിസി ബസിൽ ഭീഷണിപ്പെടുത്തി ബാഗും പണവു തട്ടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ  യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ തിരുവനന്തപുരം കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിൽ  ശാന്തി, ലക്ഷ്മി,  എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി  ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി എസ്. റോഷിക കുമാരിയുടെ ർ ബാഗും പണമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.

ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പോലീസിൽ വിവരമറിയിയ്ക്കുകയുമായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ്‌ ചെയ്തു. പ്രതികളിൽ നിന്നും ബാഗും, പഴ്സും, പണവും പോലീസ് കണ്ടെടുത്തു.

Leave A Reply